UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 7 November 2013

എ ഇ ഓ യുടെ ഡയറി 7

ശ്രേഷ്ഠഭാഷയ്ക്ക് കുരുന്നുകളുടെ ആദരം .....

നവംബര്‍ ഒന്ന്‍ കേരളപ്പിറവി ദിനമാണ് .... ആ ദിനം കൂട്ടുകാര്‍ക്ക് അനുഭവമാക്കുന്നതിന് ഒരു പ്രവര്‍ത്തന പദ്ധതി തന്നെ തയാറാക്കിയിരുന്നു . വിവിധ ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ ........ കൂട്ടുകാര്‍ക്ക് കൂട്ടപ്പാട്ടായി പാടാന്‍ കഴിയുന്ന ശ്രീ കൃഷ്ണന്‍കുട്ടി മടവൂരിന്റെ കവിതയും മറ്റു പ്രവര്‍ത്തനങ്ങളും എഴുതി തയ്യാറാക്കി കോപ്പിയെടുത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും നല്‍കി . അധ്യാപകരും കൂട്ടുകാരും കേരളീയ വേഷമണിഞ്ഞ് അന്ന് സ്കൂളിലെത്തണമെന്നും മലയാളത്തിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രത്യേക അസംബ്ലി നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു .....
                കേരളഭാഷയുടെ ചരിത്രമന്വേഷിക്കല്‍ , ദൈവത്തിന്‍റെ സ്വന്തം നാടോ കേരളം ( സംവാദം ) , ടൈം ലൈന്‍ തയാറാക്കല്‍ , പ്രാദേശിക സാഹിത്യകാരനുമായി അഭിമുഖം , പ്രശ്നോത്തരി , സി ഡി പ്രദര്‍ശനം , എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദേശങ്ങളും പ്രഥമ അധ്യാപക കൂടിച്ചേരലില്‍ ചര്‍ച്ച ചെയ്തിരുന്നു ......
               എല്ലാ വിദ്യാലയങ്ങളും വളരെ നന്നായി മലയാളദിനം ആഘോഷിച്ചു . ചില വിദ്യാലയങ്ങള്‍ തനതായി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി ...... അവയില്‍ ഞാന്‍ നേരില്‍ കണ്ടവ മാത്രം ഇവിടെ അവതരിപ്പിക്കുന്നു........
ഗവണ്‍മെന്റ് എല്‍ പി എസ് വെങ്ങാനൂര്‍ മുടിപ്പുരനട 
           വിവിധ സന്ദേശങ്ങള്‍ എഴുതിയ തൊപ്പികളും മറ്റും അണിഞ്ഞും അക്ഷരദീപം തെളിച്ചും റാലി സംഘടിപ്പിച്ചും മലയാളദിനത്തെ വരവേറ്റു ...... ചില ദൃശ്യങ്ങളിലെയ്ക്ക്.......


സെന്റ്മേരീസ് എല്‍ പി സ്കൂള്‍ വിഴിഞ്ഞം
     മുഴുവന്‍ കൂട്ടുകാരും കേരളീയ വേഷം ധരിച്ചാണ് കേരളപ്പിറവി ദിനത്തില്‍ സ്കൂളിലെത്തിയത് . രണ്ടായി മടക്കിയും തിരിച്ചുടുത്തും അവര്‍ മുണ്ടിനോട് പടവെട്ടി . ചിലര്‍ മുതിര്‍ന്നവരെപ്പോലെ ഒന്നു മടക്കി കുത്തി നോക്കി ..... പ്രത്യേക അസംബ്ലിയും മലയാളഗാനാലാപനവും നടന്നു .മലയാളത്തെ വാഴ്ത്തിപ്പാടിയ കുഞ്ഞുപാട്ടുകള്‍ തിരമാലകള്‍ ഏറ്റു പാടി .....മനസ് നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും തന്നെയായിരുന്നു ഈ ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ......


No comments:

Post a Comment