വാതില്‍പുറ പഠനത്തിന്‍റെ പൊരുള്‍ തേടിയൊരു യാത്ര........
സാമൂഹ്യശാസ്ത്രപഠനത്തിന്റെ ലക്ഷ്യങ്ങള്‍ അധ്യാപകരെ ബോധ്യപ്പെടുത്തുന്നതിനും ധാരണകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള പരിശീലനമെന്ന നിലയിലാണ് സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചത് .വ്യക്തിയും സമൂഹവും തമ്മിലും സമൂഹവും ഭൗതികപരിസ്ഥിതിയും തമ്മിലും ഉള്ള പാരസ്പര്യത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ യാത്ര ആസൂത്രണം ചെയ്തിരുന്നത് . വാതില്‍പുറ പഠനത്തിന്‍റെ സാധ്യതകള്‍ ബോധ്യപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു .
ചരിത്രപരമായ സ്ഥലങ്ങള്‍ നേരിട്ട് കാണുന്നതിലൂടെ താന്‍ നേടിയ അറിവുകള്‍ താരതമ്യം ചെയ്തു മെച്ചപ്പെടുത്തുന്നതിന് ഫീല്‍ഡ് ട്രിപ്പുകള്‍ കൃത്യതയോടെ ആസൂത്രണം ചെയ്യേണ്ടതുണ്ട് ......
ശ്രീ പദ്മനാഭസ്വാമിക്ഷേത്രനടയില്‍ സ്ഥിതിചെയ്യുന്ന പാലസ് മ്യുസിയം എന്നറിയപ്പെടുന്ന കുതിരമാളികയില്‍ നിന്നാണ് യാത്ര തുടങ്ങിയത്
സ്വാതിതിരുനാള്‍ മഹാരാജാവ് നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്റെ ശില്പഭംഗിയും ചരിത്രപ്രാധാന്യവും രാജഭരണത്തിന്റെ ശേഷിപ്പുകളും നേരിട്ടുകണ്ടു
തുടര്‍ന്ന് മ്യൂസിയം സന്ദര്‍ശിച്ചു .ആര്‍ട്ട് മ്യൂസിയവും നേപ്പിയര്‍ മ്യൂസിയവും മറ്റും നടന്നു കണ്ടു .പുരാതന കേരളത്തിന്റെ ചരിത്രസ്മൃതികള്‍ വിളംബരം ചെയ്യുന്ന പ്രദര്‍ശന വസ്തുക്കളും മാതൃകകളും ചിത്രങ്ങളും അധ്യാപകരുടെ ചരിത്ര ബോധത്തിന്‍റെ വിലയിരുത്തലുകള്‍ക്ക് സഹായമായി .ഓരോ പ്രദര്‍ശന വസ്തുവിന്റെയും പഠനസാധ്യതകളെക്കുറിച്ചുള്ള ചിന്തകളിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടുകൊണ്ടാണ് അധ്യാപകര്‍ മ്യൂസിയംസന്ദര്‍ശനം പൂര്‍ത്തിയാക്കിയത് .
ഉച്ചയ്ക്കുശേഷം കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് സന്ദര്‍ശിച്ചത് . പ്രത്യേക അനുമതിവാങ്ങി സ്ഥലത്തെത്തിയ സംഘത്തിന് കാലാവസ്ഥാനിരീക്ഷണത്തിനുള്ള ആധുനിക ഉപകരണങ്ങള്‍ , മഴമാപിനികള്‍ തുടങ്ങിയവ നേരില്‍ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു . ആധുനിക ഉപകരണങ്ങളുടെ കണ്ടെത്തലുകള്‍ കാരണം കാലാവസ്ഥാപ്രവചനം കൃത്യതയോടെ നടത്തുന്നതിനു ഇപ്പോള്‍ കഴിയുന്നുണ്ട്
അറിവ് നിര്‍മ്മാണ പ്രക്രിയയില്‍ ഫീല്‍ഡ് ട്രിപ്പുകളുടെ സ്ഥാനം തിരിച്ചറിയുന്നതിനും ആസൂത്രണഘട്ടങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനുമുള്ള ഒരു ഏകദിന പരിശീലനമായി പഠനയാത്ര മാറിയെന്ന് അധ്യാപകര്‍ വിലയിരുത്തി.....

No comments:
Post a Comment