UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Wednesday, 25 September 2013

തനത്പ്രവര്‍ത്തനം

ശാസ്ത്രാധ്യാപക ശാക്തീകരണം .......

ശാസ്ത്രം സത്യമാണ് ....... ശാസ്ത്രപഠനത്തിന്‍റെ പുതുവഴികള്‍ തേടുകയാണ് ഏതുശാസ്ത്രഅധ്യാപകന്റെയും കടമ . ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ ശാസ്ത്രഅധ്യാപകരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിന്അനിവാര്യമായ ശേഷികള്‍ വളര്‍ത്തുന്നതിന് സഹായകമായി ഒരു ഏകദിനശില്പശാല നടന്നു .തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം കേന്ദ്രമാക്കിയാണ് പ്രസ്തുത പരിപാടി നടന്നത് . 
ലക്ഷ്യങ്ങള്‍ 
  • ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനതന്ത്രങ്ങള്‍ കണ്ടെത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള കഴിവ് വര്‍ധിപ്പിക്കുക 
  • ശാസ്ത്രത്തിന്‍റെ വഴികള്‍ പരിചയപ്പെടുത്തുന്ന റിസോഴ്സ് കേന്ദ്രങ്ങള്‍ പരിചയപ്പെടുക 
  • ശാസ്ത്രത്തിന്‍റെ വഴികള്‍ പരിചയപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുക 
  • വിവിധ ശാസ്ത്രകാരന്മാരുമായി അഭിമുഖം , ചര്‍ച്ചകള്‍ , പഠനതന്ത്രങ്ങളുടെ നേര്‍ക്കാഴ്ചകള്‍ എന്നിവയുടെ മികവുകള്‍ ബോധ്യപ്പെടുക 
  • ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ ,സെമിനാറുകള്‍ ,എന്നിവയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ട്ടിക്കുക 
നടന്ന പ്രവര്‍ത്തനങ്ങള്‍ 
അധ്യാപകര്‍ സ്വന്തം ചെലവില്‍ ശാസ്ത്രസാങ്കേതികമ്യൂസിയത്തില്‍ എത്തി .സബ്ജില്ലയിലെ മികച്ച ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ അവിടം സന്ദര്‍ശിച്ചു . ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു . ശാസ്ത്രകാരന്മാരുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടു . ഏതൊക്കെ ക്ലാസ്സുകളില്‍ ഇവ പ്രയോജനപ്പെടുത്താം എന്ന് ചര്‍ച്ച നടത്തി .അത്തരത്തിലുള്ള ആസൂത്രണം സംഘടിപ്പിച്ചു .
പരീക്ഷണങ്ങള്‍....ശാസ്ത്രപഠനത്തിന്‍റെ മുഖ്യഉപാധി 
പ്രധമാധ്യാപകരുടെ കൂടിച്ചേരലുകളില്‍ ക്ലസ്റ്റര്‍ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം പ്രധാനപ്പെട്ട ഒരു അജണ്ടയായിരുന്നു .
ഈ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട്ക്ലസ്റ്റര്‍സെന്ററുകള്‍ ശാസ്ത്രപഠനത്തിന്‍റെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് ശാക്തീകരണ പരിപാടിയുടെ  ഭാഗമായി നടന്നത് 
ലക്ഷ്യങ്ങള്‍ 
  • ശാസ്ത്രപഠനത്തിന്‍റെ ഒരു പഠന തന്ത്രമെന്ന നിലയില്‍ പരീക്ഷണത്തിന്റെ പ്രത്യേകതകളും മെച്ചങ്ങളും അധ്യാപകരെ ബോധ്യപ്പെടുത്തുക 
  • റ്റി ബി ,ഹെച് ബി എന്നിവയിലും അതിനു തുടര്ച്ചയായുമുള്ള ശാസ്ത്രപരീക്ഷണങ്ങള്‍ അധ്യാപകര്‍ക്ക് ചെയ്തു നോക്കാനുള്ള അവസരം നല്‍കുക 
  • പരീക്ഷണങ്ങളുടെ ആസൂത്രണം, നടപ്പിലാക്കല്‍ എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാക്കുക 
  • ക്ലസ്റ്റര്‍കേന്ദ്രങ്ങളെ ശാസ്ത്ര പഠനത്തിനുള്ള മികവിന്റെ കേന്ദ്രങ്ങളാക്കുക 
  • ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് സമൂഹത്തിനു ശരിയായ അവബോധം സൃഷ്ട്ടിക്കുക 
  • പരീക്ഷണശാലകള്‍  ശിശുകേന്ദ്രീകൃതമായി ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള ധാരണ 
നടന്ന പ്രവര്‍ത്തനങ്ങള്‍ 
ബാലരാമപുരം സബ്ജില്ലയിലെ ശാസ്ത്ര പരിശീലകരുടെ കൂടിച്ചേരല്‍ പലതവണ നടന്നു .
ശ്രീ ജയചന്ദ്രന്‍ , ശ്രീ സലിം, ശ്രീ റെജി എന്നിവര്‍ നേതൃത്വം നല്‍കി . ഈ കൂടിച്ചേരലില്‍ ക്ലസ്റ്റര്‍തലത്തില്‍ ഓരോ കേന്ദ്രത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ട സാമഗ്രികള്‍ എന്നിവ ആസൂത്രണം ചെയ്തു പരിശീലന രൂപരേഖ തയ്യാറാക്കി .
ജനകീയ സമിതികളുടെ നേതൃത്വത്തില്‍ അവ വാങ്ങി ക്രമീകരിച്ചു . ശാസ്ത്ര അധ്യാപകരുടെ ക്ലസ്റ്റര്‍തല കൂടിചേരലിന് തിയതികള്‍ തീരുമാനിച്ചു . ചുമതലാവിഭജനം നടത്തി . 
                  നാല്പതില്‍അധികം പരീക്ഷണങ്ങള്‍ അധ്യാപകര്‍ പരിചയപ്പെട്ടു .
പരീക്ഷണകുറിപ്പുകള്‍  തയ്യാറാക്കി അവതരിപ്പിച്ചു പരസ്പര വിലയിരുത്തല്‍ നടത്തി 

പി ഇ സി അംഗങ്ങള്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തു .

2 comments:

  1. Empowering Science Labs.Our schools lead to the correct way of scientific thinking.I know the effert behind Our Hrishikesh sir and Jayachandran sir.

    ReplyDelete
  2. This programme is very helpful to our schools for empowering science experiments.sir you take high efforts to conduct this programme. The full credit goes to you sir.

    ReplyDelete