UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 24 September 2013

എ ഇ ഒ യുടെ ഡയറി 2

മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ മികവുകള്‍......

  ഇന്നും മൂന്ന് വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു . കൂട്ടുകാര്‍ക്ക് ഉത്തരക്കടലാസുകള്‍ തിരികെ നല്‍കുന്ന തിരക്കിലായിരുന്നു അധ്യാപകര്‍ ......
സെന്റ്‌ അലോഷ്യസ് എല്‍ പി എസ് വെങ്ങാനൂര്‍ , ഡി വി എല്‍ പി എസ് കോട്ടുകാല്‍ എന്നിവിടങ്ങളിലെ ചില ദൃശ്യങ്ങള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തി .മംഗലത്തുകോണം എല്‍  എം എസ് എല്‍ പി സ്കൂളിലെ കൂട്ടുകാരുടെ ഉത്തരക്കടലാസുകളും കണ്ടു .കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ലേഖനത്തില്‍ കൂട്ടുകാര്‍ മുന്നേറിയിട്ടുണ്ടെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ അധ്യാപകര്‍ പ്രതികരിച്ചു . 
ഓണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചില ശേഷിപ്പുകളും ക്ലാസ്സ്‌ മുറിയില്‍ ദൃശ്യമായിരുന്നു .....


എഴുത്തില്‍ നമ്മുടെ കൂട്ടുകാര്‍ പിന്നോക്കമാണെന്നാണ് പലരുടെയും ആക്ഷേപം . പുതിയ കരിക്കുലത്തിലൂടെ കടന്നുവന്നകൂട്ടുകാര്‍ക്ക് ലേഖന വൈകല്യപ്രശ്നങ്ങള്‍ അധികമാണെ ആക്ഷേപത്തിന് മറുപടിയാണ് ഈ ഉത്തരക്കടലാസുകള്‍........



സാമൂഹ്യമായി വളരെ പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നും കരിക്കുലം മുന്നോട്ടു വയ്ക്കുന്ന രീതിയിലുള്ള പഠനതന്ത്രങ്ങളിലൂടെയുള്ള സഹായം ലഭിക്കാത്ത കൂട്ടുകാരുടെ ഉത്തരക്കടലാസുകളാണ് ഇവയെന്ന് തിരിച്ചറിയുമ്പോഴാണ് ഈ മികവുകളുടെ വലിപ്പം ബോധ്യമാകുന്നത് .

No comments:

Post a Comment