മികവിന്‍റെ കുഞ്ഞോളങ്ങള്‍ ......
ശുഭാപ്തിവിശ്വാസികളായിരിക്കുകയെന്നത് മൂല്യവത്തായ ഒരു പ്രവണതയാണ് ..... പ്രതീക്ഷകള്‍ പുലര്‍ത്തുന്നതും ലക്‌ഷ്യം നിര്‍ണ്ണയിച്ചു പ്രവര്‍ത്തിക്കുന്നതും യഥാര്‍ത്ഥഫലം നല്‍കുന്നു . എങ്ങനെ കാര്യങ്ങള്‍ നന്നായി ചെയ്യാമെന്ന ചിന്തയാണ് മികവിന്‍റെ വിത്ത് പാകുന്നത് . മികച്ച പഠനഅനുഭവങ്ങള്‍ സൃഷ്ടിച്ച് മികവിന്‍റെ പാതയോരുക്കുന്ന ശുഭാപ്തിവിശ്വാസികളായ അധ്യാപകരാണ് മികവുറ്റ വിദ്യാലയങ്ങളുടെ ആണിക്കല്ലുകള്‍..... അത്തരത്തിലുള്ള ചില വിദ്യാലയങ്ങളുടെ മികവിന്‍റെ കാഴ്ചകളിലേക്ക് .......
ഗവണ്‍മെന്റ് എല്‍ പി എസ് ചുണ്ടവിളാകം
അറിവിന്റെയും മൂല്യബോധത്തിന്റെയും അടിത്തറകള്‍ കൂട്ടുകാരില്‍ പണിതുയര്‍ത്താന്‍ കഴിയുന്ന എല്ലാ വിധ അക്കാദമിക സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന മനോഹരമായ വിദ്യാലയമാണ് ചുണ്ടവിളാകം എല്‍ പി സ്കൂള്‍ . പ്രവര്ത്തനാധിഷ്ട്ടിത പഠനരീതി പിന്തുടരുന്ന പ്രീ പ്രൈമറി വിഭാഗം ഇവിടെ നന്നായി പ്രവര്‍ത്തിക്കുന്നു .
പഠനോപകരണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ക്ലാസ്സ് മുറികള്‍ . അക്ഷരകാര്‍ഡുകളും മറ്റു പഠനോപകരണങ്ങളും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട് . വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് അന്തരീക്ഷം ... ആരോഗ്യപരമായ പരിസരം ഒരു വിദ്യാലയത്തിനു അത്യന്താപേക്ഷിതമായ ഘടകമാണെങ്കില്‍ അതിനു മാതൃകയാക്കേണ്ടത് ചുണ്ടവിളാകം സ്കൂളിനെത്തന്നെ .....
കൂട്ടുകാരുടെ പോര്‍ട്ട്‌ഫോളിയോ ബാഗുകളും ക്ലാസ്സ് കലണ്ടറും പഠനോപകരണങ്ങളും സൂക്ഷിക്കാന്‍ പ്രത്യേക ഇടം ഇവിടത്തെ പ്രത്യേകതയാണ് . അര്‍ത്ഥപൂര്‍ണ്ണമായ ചിത്രങ്ങളും കൂട്ടുകാരുടെ സൃഷ്ട്ടികളും ക്ലാസ്സ് മുറികളിലെ ഭിത്തിയെ അലങ്കരിക്കുന്നു .
ക്ലാസ്സ് പ്രവര്‍ത്തനങ്ങളുടെ ചിലഘട്ടങ്ങളില്‍ മേല്‍നോട്ടചുമതല കൂട്ടുകാരെ ഏല്‍പ്പിക്കുന്നതും അത് അവര്‍ അര്‍ത്ഥപൂര്‍ണ്ണമായി നിറവേറ്റുന്നതും എനിക്ക് കൗതുകകരമായി തോന്നി ......
ബി എഫ് എം എല്‍ പി സ്കൂള്‍ അവണാകുഴി
മുത്ത് മുന്നോട്ടു വയ്ക്കുന്ന പഠനതന്ത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു വിദ്യാലയമാണ് ബി എഫ് എം എല്‍ പി സ്കൂള്‍ അവണാകുഴി . ഫുഡ്ബോള്‍ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടു നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാര്‍ക്കായി നല്‍കിയിരുന്നത് . എന്നെ ആകര്‍ഷിച്ച മറ്റൊരു നല്ല പ്രവര്‍ത്തനം അവര്‍ സംഘടിപ്പിച്ച ഫീല്‍ഡ് ട്രിപ്പ് ആണ് . നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നേരിട്ട് കാണുന്നതിനു മികച്ച മുന്നൊരുക്കങ്ങള്‍ നടത്തി ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു .
ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഴുകുതിരി നിര്‍മ്മാണം സംഘടിപ്പിച്ചു . പലകൂട്ടുകാര്‍ക്കും മെഴുകുതിരിനിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് ഇതിലൂടെ കഴിഞ്ഞു ..
വിവിധ ദിനാഘോഷങ്ങള്‍ കൃത്യതയോടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തില്‍ ആഘോഷിക്കപ്പെടുന്നു
സെന്റ് ക്രിസോസ്റ്റൊംസ് G H S S നെല്ലിമൂട്
ഹിരോഷിമാദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തില്‍ നടന്നത് . ക്ലാസ്സ് മുറിയില്‍ ഭാഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഥാപ്രസംഗം , കവിതാനിര്‍മ്മാണം , കഥാരചന എന്നിവ കൂട്ടുകാര്‍ തയ്യാറാക്കി ... മെച്ചപ്പെട്ടവ അസംബ്ലിയില്‍ അവതരിപ്പിച്ചു .
യുദ്ധവിരുദ്ധപ്രതിഞ്ജ , റാലി എന്നിവ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു .
യുദ്ധത്തിന്‍റെ ഭീകരതയെക്കുറിച്ച് കുട്ടികളില്‍ തീവ്രമായ അവബോധം സൃഷ്ട്ടിക്കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു . മികവാര്‍ന്ന അച്ചടക്കത്തോടെ ഒത്തൊരുമയുടെ വിളംബരമായിരുന്നു പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ....
സുഹൃത്തുക്കളെ ....
മുത്ത്തിലെ ഇത്തരം വിഭവങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധമില്ലാത്ത സാധാരണക്കാരാണ് ... അവരില്‍ പുതിയ കരിക്കുലത്തെ കുറിച്ചും പൊതു വിദ്യാലയങ്ങളിലെ അക്കാദമിക നന്മകളെ കുറിച്ചും നല്ല ധാരണകള്‍ സൃഷ്ട്ടിക്കാന്‍ മുത്തിന് കഴിയുന്നുവെന്നതും ശ്രദ്ധേയമാണ്.....അക്കാദമിക കാര്യങ്ങള്‍ക്ക് പൂര്‍ണ്ണമായ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന രണ്ടു ബ്ലോഗുകള്‍ ഉപജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ( മുത്ത് , തൂവല്‍ ) ഏക സബ്ജില്ല ഒരുപക്ഷെ ബാലരാമപുരം മാത്രമായിരിക്കും .... അതുകൊണ്ട് വിദ്യാലയങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം കൊണ്ടുവരാന്‍ മുത്തിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താന്‍ നവ മാധ്യമങ്ങളിലൂടെയും മറ്റും പരമാവധി ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു ....
എ എസ് ഹൃഷികേശ്
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍
ബാലരാമപുരം

No comments:
Post a Comment