UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday 23 June 2014

ദിനാഘോഷങ്ങള്‍

ലോകരക്തദാനദിനം

സ്വന്തം ജീവന് യാതൊരു കേടും കൂടാതെ നമുക്ക് ഒരാള്‍ക്ക്‌ ജീവന്‍ പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പുണ്യമാണ് രക്തദാനം ...നമ്മുടെ രാജ്യത്ത് രക്തത്തിന്റെ പ്രതിശീര്‍ഷ ആവശ്യം നാലുകോടി യുണിറ്റ് ആണ് . ഇതിന്റെ പത്തിലൊന്ന് മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ .....നമ്മുടെ വിദ്യാലയങ്ങളിലെ കൂട്ടുകാര്‍ രക്തദാനത്തിന്റെ മഹത്വം മനസ്സില്‍ പേറുന്നവരും അതിനു വേദി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരും ആയി മാറണം .... അതിനുവേണ്ടി ചില കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുകയും വേണം 
  • പതിനെട്ടുവയസ്സു കഴിഞ്ഞ പൂര്‍ണ്ണ ആരോഗ്യവാനായ ഏതൊരാള്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ് 
  • മൂന്ന് മാസം കൂടുമ്പോള്‍ നമുക്ക്‌ രക്തം ദാനം ചെയ്യാന്‍ കഴിയും 
പ്രവര്‍ത്തനങ്ങള്‍ 
  • രക്തദാനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളുടെ നിര്‍മ്മാണം 
ഉദാ :-രക്തദാനം മഹാദാനം 
ഒരു ജീവിത സമ്മാനം രക്തദാനത്തിലൂടെ 
പങ്കാളിയാകുക .... അണിചേരുക ....രക്തദാനസേവനത്തിന് തയ്യാറാവുക ....
  • രക്തദാനത്തിന്റെ മഹത്വം വെളിവാക്കുന്ന പോസ്റ്ററുകളുടെ നിര്‍മ്മാണം 
  • രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന നോട്ടീസുകളുടെ നിര്‍മ്മാണം , വിതരണം 
  • രക്തത്തിന്റെ ശേഖരണം , രക്തബാങ്ക് , രക്തഗ്രൂപ്പുകള്‍ , പ്രത്യേകതകള്‍ ,രക്തത്തിന്‍റെ ഘടകങ്ങള്‍ എന്നിവയെ കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിച്ചു പതിപ്പുകള്‍ തയ്യാറാക്കല്‍ 
  • അപകടങ്ങള്‍ കൂടാതെ രക്തം അനിവാര്യമായി വരുന്ന അസുഖങ്ങള്‍ കണ്ടെത്തല്‍ 
  • രക്തദാനം നിര്‍വഹിക്കാന്‍ തയ്യാറുള്ള രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും ഡയറക്ടറി തയ്യാറാക്കല്‍ 
  • രക്തനിര്‍ണ്ണയ ക്യാമ്പ്‌ സംഘടിപ്പിക്കല്‍ 

No comments:

Post a Comment