UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 10 October 2013

എ ഇ ഒ യുടെ ഡയറി 3

തപാല്‍ദിനത്തിന്‍റെ ഓര്‍മ്മയ്ക്ക്‌........

ഇന്ന് എനിക്കൊരു സമ്മാനം ലഭിച്ചു ...... സ്നേഹമുള്ള കൂട്ടുകാരുടെ ഊഷ്മളമായ സമ്മാനം ...... വിവിധ വിദ്യാലയങ്ങളില്‍ നിന്നും തപാല്‍ ദിനത്തിന്‍റെ ഓര്‍മ്മകളും പേറിയുള്ള നിരവധി കത്തുകള്‍ ........കാര്‍ഡുകളും കവറുകളും മറ്റും അതില്‍ ഉള്‍പ്പെട്ടിരുന്നു . അതില്‍ രണ്ടെണ്ണം ഇവിടെ പ്രസിദ്ധീകരിക്കുന്നു ......


                ജീവിതത്തിന്‍റെ തീവ്രമായ ദുരിതങ്ങള്‍ക്കിടയില്‍ നിന്നും വിദ്യാലയത്തിലെയ്ക്കെത്തുന്ന കുരുന്നുകളുടെ കൂടാരമായ ഹാര്‍ബര്‍ ഏരിയ എല്‍ പി സ്കൂളിലെതാണ് ഒന്ന്‍..... അക്ഷരമുറച്ചു തുടങ്ങുന്ന കൂട്ടുകാരുടെ കത്തെഴുതാനുള്ള തീവ്രമായ അനുഭവം എനിക്കതില്‍ തൊട്ടറിയാന്‍ കഴിഞ്ഞു .
              വെങ്ങാനൂര്‍ മുടിപ്പുരനട എല്‍ പി സ്കൂളിലെ അക്ഷയ്‌ എന്നാ കൂട്ടുകാരന്റെ കത്താണ് അടുത്തത് . സ്കൂളിലെത്തുമ്പോള്‍ കാട്ടുന്ന സ്നേഹം കത്തിലൂടെയും........... തൊട്ടടുത്ത പോസ്റ്റ്‌ ഓഫീസ്‌ സന്ദര്‍ശിച്ച അവന്‍റെ കുഞ്ഞു മനസ്സിന്‍റെ ആവേശം ഈ കത്തില്‍ പ്രകടമാണ് ....


ഔദ്യോഗിക തിരക്കിനിടയിലും ഈ കുഞ്ഞുകൂട്ടുകാര്‍ക്ക് മറുപടി എഴുതാന്‍ ഞാന്‍ മറന്നില്ല .
എന്‍റെ  പ്രിയപ്പെട്ട പ്രഥമ അധ്യാപകര്‍ക്ക് വേണ്ടി ഒരു അറിയിപ്പ്‌ കൂടി ..........
              2013 OCTOBER 17 ന് പൂങ്കോട് എസ് വി എല്‍ പി സ്കൂളില്‍ വച്ച് പ്രഥമ അധ്യാപകര്‍ക്കായി സ്പാര്‍ക്കുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്പശാല നടക്കുന്നു . മറക്കാതെ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണേ.........

No comments:

Post a Comment