UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday, 20 September 2013

എ ഇ ഒ യുടെ ഡയറിക്കുറിപ്പ്

ധന്യതയാര്‍ന്ന ക്ലാസ്സ്‌ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്‌ .....
             
              പതിവുപോലെ കഴിഞ്ഞ ദിവസവും മൂന്ന് വിദ്യാലയങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു . പല വിദ്യാലയങ്ങളിലെയും പ്രവര്‍ത്തന മികവുകള്‍ നേരില്‍ കാണാന്‍ കഴിഞ്ഞു . കണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തി . ഒന്നാം തരത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്‌ . അധ്യാപികയുടെ ആസൂത്രണമികവ് ക്ലാസ്സ്‌ മുറിയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചിരുന്നു . 
ഗവണ്‍മെന്റ്‌ എല്‍ പി സ്കൂള്‍ തൊങ്ങല്‍ നെല്ലിമൂട് 
ഉറുമ്പിന്റെ കഥ പറയുന്ന അധ്യാപിക ..... കൂട്ടുകാര്‍ ഉറുമ്പിനു ഇഷ്ട്ടമുള്ള പേരുകള്‍ നല്‍കി . അധ്യാപിക ബി ബിയില്‍ ഉറുമ്പിന്റെ ചിത്രം വരച്ചു ......
ബ്ലാക്ക്‌ ബോര്‍ഡ്‌ നന്നായി ഉപയോഗിക്കുന്നു ....



ബി ബിയില്‍ നിന്നും ബിഗ്‌ ബുക്കിന്റെ പെജുകളിലെയ്ക്കുള്ള സ്വാഭാവികമായ മാറ്റം അതിമനോഹരം ....




എസ് വി എല്‍ പി എസ് വിഴിഞ്ഞം 
ബിഗ്‌ പിക്ച്ചറും ബിഗ്‌ ട്രീയുമെല്ലാം അധ്യാപകര്‍ മറന്നുകാണുമെന്ന് കരുതിയ എനിക്ക് തെറ്റി . ക്ലാസ്സ്‌ മുറിയില്‍ മനോഹരമായിത്തന്നെ അവ ഒരുക്കിയിരിക്കുന്നു . പൊടി പിടിച്ചതും പഴയതും അല്ല ഇവയൊന്നും ... ഈ വര്‍ഷത്തെ ഉല്പന്നങ്ങള്‍ തന്നെ ...




ഗവണ്‍മെന്റ്‌ എല്‍ പി എസ് നെല്ലിവിള 
ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടി തനതായി സംഘടിപ്പിച്ച അധ്യാപക ശാക്തീകരണപരിപാടി വെറുതെയായില്ല . ആ പരിശീലനത്തിന്റെ നന്മകള്‍ ക്ലാസ്സ്‌ മുറിയില്‍ കാണാന്‍ കഴിഞ്ഞു .ഗണിതമൂലയില്‍ വിവിധ രൂപങ്ങളും ചിത്രങ്ങളും ക്രമീകരിച്ചിരിക്കുന്നു . 




ബിഗ്‌ പിക്ച്ചറും ഗണിത തോരണങ്ങളും മനോഹരം തന്നെ.....




രേഖപ്പെടുത്തലുകളുടെ വൈവിധ്യം 
അധ്യാപകരുടെ റ്റി എമ്മില്‍ നിരന്തര മുല്യനിര്‍ണ്ണയത്തിന്‍റെ രേഖപ്പെടുത്തലുകള്‍ കാണാന്‍ കഴിഞ്ഞു . 



പ്രതികരണപേജുകളും സമ്പുഷ്ട്ടം തന്നെ......




ഫോട്ടോ പകര്ത്തുന്നതിനിടയില്‍ ഏതു അധ്യാപികയുടെ റ്റി എം ആണെന്ന് എഴുതി വയ്ക്കാന്‍ കഴിഞ്ഞില്ല . തിരക്ക് പിടിച്ച് വൈകി ഓഫീസിലെത്തി അധ്യാപകരുടെ സേവന ആവശ്യങ്ങള്‍ക്കായുള്ള ഫയലുകള്‍ നോക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത്‌ അവരുടെ ആത്മാര്‍ത്ഥത നിറഞ്ഞ ക്ലാസ്സ്‌ അനുഭവങ്ങളുടെ സന്തോഷമായിരുന്നു . 

No comments:

Post a Comment