UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday, 20 September 2013

ഉപജില്ലാ വിദ്യാഭ്യാസആഫീസ് ബാലരാമപുരം

മുത്ത്......

ബാലരാമപുരം
 ......

കൈത്തറിയുടെ പേരിലരിയപ്പെടുന്ന ലോക പ്രശസ്തമായ സ്ഥലം ....
ബാലരാമപുരത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊര്ജ്ജം പകരാൻ പ്രവര്ത്തിക്കുന്ന സ്ഥാപനം ....
ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ....
ഈ സ്ഥാപനത്തിന്റെ അക്കാദമിക മികവുകൾക്കും സ്പന്ദനങ്ങൽക്കും ശക്തി പകരാൻ ഒരു ബ്ലോഗു കൂടി ...
മുത്ത് 
കൊച്ചു കൂട്ടുകാരുടെ മികവിന്റെ മുത്തുകൾക്കു വെളിച്ചം പകരാൻ ഈ ബ്ലോഗിലൂടെ ശ്രമം നടത്തുന്നു ..... ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കോവളവും പൗരാണികമായ വിഴിഞ്ഞം ഗുഹാ ക്ഷേത്രവും തുറമുഖവും സ്ഥിതി ചെയ്യുന്നത് നമ്മുടെ ഉപജില്ലാ പരിധിയിലാണ് .... വിദ്യാഭ്യാസപരമായി മുന്നോക്കം നില്ക്കുന്ന പ്രദേശങ്ങളും പിന്നോക്ക പ്രദേശങ്ങളും ഇവിടെയുണ്ട് . വിദ്യാലയങ്ങളിലെ അക്കാദമിക  മികവുകളിലൂടെ പരിമിതികൾ  മറികടക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഞങ്ങൾ ... അതിനുള്ള ഒരു എളിയ ശ്രമമായി ബ്ലോഗിനെ കാണണം . 
എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് .....
അക്ഷരസമൂഹത്തിനു മുന്നിൽ സാഭിമാനം ഈ കൂട്ടായ്മയുടെ മുത്തിനെ തുറക്കട്ടെ .....

No comments:

Post a Comment