ശാസ്ത്രാധ്യാപക ശാക്തീകരണം .......
ശാസ്ത്രം സത്യമാണ് ....... ശാസ്ത്രപഠനത്തിന്‍റെ പുതുവഴികള്‍ തേടുകയാണ് ഏതുശാസ്ത്രഅധ്യാപകന്റെയും കടമ . ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ ശാസ്ത്രഅധ്യാപകരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിന്അനിവാര്യമായ ശേഷികള്‍ വളര്‍ത്തുന്നതിന് സഹായകമായി ഒരു ഏകദിനശില്പശാല നടന്നു .തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം കേന്ദ്രമാക്കിയാണ് പ്രസ്തുത പരിപാടി നടന്നത് .
ലക്ഷ്യങ്ങള്‍
അധ്യാപകര്‍ സ്വന്തം ചെലവില്‍ ശാസ്ത്രസാങ്കേതികമ്യൂസിയത്തില്‍ എത്തി .സബ്ജില്ലയിലെ മികച്ച ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ അവിടം സന്ദര്‍ശിച്ചു . ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു . ശാസ്ത്രകാരന്മാരുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടു . ഏതൊക്കെ ക്ലാസ്സുകളില്‍ ഇവ പ്രയോജനപ്പെടുത്താം എന്ന് ചര്‍ച്ച നടത്തി .അത്തരത്തിലുള്ള ആസൂത്രണം സംഘടിപ്പിച്ചു .
പരീക്ഷണങ്ങള്‍....ശാസ്ത്രപഠനത്തിന്‍റെ മുഖ്യഉപാധി
പ്രധമാധ്യാപകരുടെ കൂടിച്ചേരലുകളില്‍ ക്ലസ്റ്റര്‍ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം പ്രധാനപ്പെട്ട ഒരു അജണ്ടയായിരുന്നു .
ഈ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട്ക്ലസ്റ്റര്‍സെന്ററുകള്‍ ശാസ്ത്രപഠനത്തിന്‍റെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് ശാക്തീകരണ പരിപാടിയുടെ ഭാഗമായി നടന്നത്
ലക്ഷ്യങ്ങള്‍
ബാലരാമപുരം സബ്ജില്ലയിലെ ശാസ്ത്ര പരിശീലകരുടെ കൂടിച്ചേരല്‍ പലതവണ നടന്നു .
ശ്രീ ജയചന്ദ്രന്‍ , ശ്രീ സലിം, ശ്രീ റെജി എന്നിവര്‍ നേതൃത്വം നല്‍കി . ഈ കൂടിച്ചേരലില്‍ ക്ലസ്റ്റര്‍തലത്തില്‍ ഓരോ കേന്ദ്രത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ട സാമഗ്രികള്‍ എന്നിവ ആസൂത്രണം ചെയ്തു പരിശീലന രൂപരേഖ തയ്യാറാക്കി .
ജനകീയ സമിതികളുടെ നേതൃത്വത്തില്‍ അവ വാങ്ങി ക്രമീകരിച്ചു . ശാസ്ത്ര അധ്യാപകരുടെ ക്ലസ്റ്റര്‍തല കൂടിചേരലിന് തിയതികള്‍ തീരുമാനിച്ചു . ചുമതലാവിഭജനം നടത്തി .
നാല്പതില്‍അധികം പരീക്ഷണങ്ങള്‍ അധ്യാപകര്‍ പരിചയപ്പെട്ടു .
പരീക്ഷണകുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിച്ചു പരസ്പര വിലയിരുത്തല്‍ നടത്തി
പി ഇ സി അംഗങ്ങള്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തു .
ശാസ്ത്രം സത്യമാണ് ....... ശാസ്ത്രപഠനത്തിന്‍റെ പുതുവഴികള്‍ തേടുകയാണ് ഏതുശാസ്ത്രഅധ്യാപകന്റെയും കടമ . ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ ശാസ്ത്രഅധ്യാപകരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിന്അനിവാര്യമായ ശേഷികള്‍ വളര്‍ത്തുന്നതിന് സഹായകമായി ഒരു ഏകദിനശില്പശാല നടന്നു .തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം കേന്ദ്രമാക്കിയാണ് പ്രസ്തുത പരിപാടി നടന്നത് .
ലക്ഷ്യങ്ങള്‍
- ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനതന്ത്രങ്ങള്‍ കണ്ടെത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള കഴിവ് വര്‍ധിപ്പിക്കുക
- ശാസ്ത്രത്തിന്‍റെ വഴികള്‍ പരിചയപ്പെടുത്തുന്ന റിസോഴ്സ് കേന്ദ്രങ്ങള്‍ പരിചയപ്പെടുക
- ശാസ്ത്രത്തിന്‍റെ വഴികള്‍ പരിചയപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുക
- വിവിധ ശാസ്ത്രകാരന്മാരുമായി അഭിമുഖം , ചര്‍ച്ചകള്‍ , പഠനതന്ത്രങ്ങളുടെ നേര്‍ക്കാഴ്ചകള്‍ എന്നിവയുടെ മികവുകള്‍ ബോധ്യപ്പെടുക
- ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ ,സെമിനാറുകള്‍ ,എന്നിവയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ട്ടിക്കുക
അധ്യാപകര്‍ സ്വന്തം ചെലവില്‍ ശാസ്ത്രസാങ്കേതികമ്യൂസിയത്തില്‍ എത്തി .സബ്ജില്ലയിലെ മികച്ച ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ അവിടം സന്ദര്‍ശിച്ചു . ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു . ശാസ്ത്രകാരന്മാരുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടു . ഏതൊക്കെ ക്ലാസ്സുകളില്‍ ഇവ പ്രയോജനപ്പെടുത്താം എന്ന് ചര്‍ച്ച നടത്തി .അത്തരത്തിലുള്ള ആസൂത്രണം സംഘടിപ്പിച്ചു .
പരീക്ഷണങ്ങള്‍....ശാസ്ത്രപഠനത്തിന്‍റെ മുഖ്യഉപാധി
പ്രധമാധ്യാപകരുടെ കൂടിച്ചേരലുകളില്‍ ക്ലസ്റ്റര്‍ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം പ്രധാനപ്പെട്ട ഒരു അജണ്ടയായിരുന്നു .
ലക്ഷ്യങ്ങള്‍
- ശാസ്ത്രപഠനത്തിന്‍റെ ഒരു പഠന തന്ത്രമെന്ന നിലയില്‍ പരീക്ഷണത്തിന്റെ പ്രത്യേകതകളും മെച്ചങ്ങളും അധ്യാപകരെ ബോധ്യപ്പെടുത്തുക
- റ്റി ബി ,ഹെച് ബി എന്നിവയിലും അതിനു തുടര്ച്ചയായുമുള്ള ശാസ്ത്രപരീക്ഷണങ്ങള്‍ അധ്യാപകര്‍ക്ക് ചെയ്തു നോക്കാനുള്ള അവസരം നല്‍കുക
- പരീക്ഷണങ്ങളുടെ ആസൂത്രണം, നടപ്പിലാക്കല്‍ എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാക്കുക
- ക്ലസ്റ്റര്‍കേന്ദ്രങ്ങളെ ശാസ്ത്ര പഠനത്തിനുള്ള മികവിന്റെ കേന്ദ്രങ്ങളാക്കുക
- ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് സമൂഹത്തിനു ശരിയായ അവബോധം സൃഷ്ട്ടിക്കുക
- പരീക്ഷണശാലകള്‍ ശിശുകേന്ദ്രീകൃതമായി ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള ധാരണ